കേരള സര്‍ക്കാരും തിരുവതാംകൂര്‍ദേവസ്വം ബോര്‍ഡും ഊരാളുങ്കല്‍ സൊസൈറ്റിയും ചേര്‍ന്ന് പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നില് നിന്നും അയ്യായിരത്തില്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു എന്ന ദേവസ്വം മന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടെയും വാദം പൊളിയുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം വി.ഐ.പി പ്രതിനിധികളെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇതിനായി കരുതിവെച്ച ഐ.ഡി. കാര്‍ഡുകള്‍, മുണ്ടുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ ഉപയോഗിക്കാതെ കൂട്ടത്തോടെ വലിച്ചെറിയുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് പരിപാടിയില്‍ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് പങ്കെടുത്തതെന്നതിന്റെ തെളിവാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിനു ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മന്ത്രി വി.എന്‍. വാസവന് അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം ദുബായ്, അബുദാബി, അജ്മാന്, ഷാര്‍ജ, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നും തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തതായാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലൂടെ വ്യക്തമാകുന്നു.