ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം; 150 ഓളം പേരെ കാണാതായി

ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം. 150 ഓളം ആളുകൾ മരിച്ചതായി സംശയിക്കുന്നതായി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പ്രതികരിച്ചു. 10 മൃതദേഹങ്ങൾ കണ്ടെടുത്തു. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു. ഉത്തർ പ്രദേശിലും ജാഗ്രത നിർദ്ദേശം നൽകി.

ദേശീയ ദുരന്ത നിവാരണ സേന, ഐ.റ്റി.ബി.പി സംഘം എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. മുഖ്യമന്ത്രി ടി. എസ് റാവത്ത് പ്രദേശം സന്ദർശിക്കും.

അപകടം ആശങ്ക ഉണ്ടാക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ സോണിയ ഗാന്ധി രക്ഷാപ്രവർത്തനങ്ങളിൽ എല്ലാ സഹായങ്ങളും നൽകാന്‍ കോൺഗ്രസ് പ്രവർത്തകരെ ആഹ്വാനം ചെയ്തു.

Comments (0)
Add Comment