രക്തം വാർന്ന് സഹായത്തിനായി നിലവിളിച്ച് പെണ്‍കുട്ടി; മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാന്‍ തിരക്കുകൂട്ടി ജനം: ക്രൂരത | VIDEO

Tuesday, October 25, 2022

ലഖ്‌നൗ/ഉത്തർപ്രദേശ്: ചോരവാര്‍ന്ന് സഹായത്തിനായി നിലവിളിക്കുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ മൊബൈലില്‍ വീഡിയോ പകര്‍ത്താന്‍ തിരക്കുകൂട്ടി ജനം. ഉത്തർപ്രദേശിലെ കനൗജിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു ക്രൂരത അരങ്ങേറിയത്. സഹായം അഭ്യര്‍ത്ഥിച്ചു കരയുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകാതെ വീഡിയോയില്‍ പകർത്തുന്നവരെ ദൃശ്യങ്ങളില്‍ കാണാം.

ഒടുവില്‍ പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വീട്ടില്‍നിന്ന് കാണാതായ പതിമൂന്നുകാരിയെ ശരീരമാസകലം സാരമായ പരിക്കുകളോടെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നത് പരിശോധനയിലൂടെയേ വ്യക്തമാകൂ. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവം അതിദയനീയമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രതികരിച്ചു. പെണ്‍കുട്ടിക്കെതിരെ അതിക്രമം നടത്തിയ യഥാർത്ഥ പ്രതികളെ പിടികൂടുമോ എന്നതാണ് അറിയേണ്ടതെന്നും ഉത്തർപ്രദേശ് കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

 

https://twitter.com/INCUttarPradesh/status/1584600926106529792