സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍; ഭരണഘടനയുടെ പതിപ്പ് കൈമാറി

Wednesday, November 20, 2024


മലപ്പുറം : സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് ജിഫ്രി തങ്ങള്‍ക്ക് കൈമാറി. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസ് നിലപാടാണ് ഇതിലൂടെ പറയാനാഗ്രഹിക്കുന്നത്. തന്റെ നിലപാട് ഭരണഘടയ്ക്കൊപ്പമാണെന്ന വിനീതമായ പ്രഖ്യാപനം കൂടിയാണിതെന്നും സന്ദീപ് പറഞ്ഞു. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദീപിന്റെ സന്ദര്‍ശനം എന്നാണ് ജിഫ്രി തങ്ങള്‍ പ്രതികരിച്ചത്.

അതെസമയം തന്റെ രാഷ്ട്രീയ നിലപാടിന് എല്ലാ സാമുദായിക വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇതിനെ രാഷ്ട്രീയ വിവാദം ആക്കുന്നവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടാകുമെന്നും കേരളത്തിന്റെ മതനിരപേക്ഷതയും സാമൂഹിക ഐക്യവും വളര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.