ഇറാന്റെ ആക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ പ്രമേയത്തെ ജിസിസി രാജ്യങ്ങള്‍ സ്വാഗതം ചെയ്തു

Jaihind News Bureau
Thursday, March 26, 2026

 

ഇറാന്റെ ആക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ പ്രമേയത്തെ ജിസിസി രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍, എന്ന ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ആണ് , റിയാദില്‍ നിലപാട് അറിയിച്ചത്. അതേസമയം, ഗള്‍ഫിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയിലേക്കുള്ള ആക്രമണത്തില്‍ , തലസ്ഥാനനമായ അബുദാബിയില്‍ 2 പേര്‍ മരിച്ചു. ഇതോടെ, യുഎഇയില്‍ മാത്രം മരണസംഖ്യ 11 ആയി. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.