ഗോരക്ഷകരുടെ ക്രൂരത തുടരുന്നു; ബീഫ് ഉണ്ടെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ വനിതയടക്കം മൂന്ന് മുസ്ലിംങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം

Jaihind Webdesk
Saturday, May 25, 2019

ഭോപാല്‍: മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേര്‍ക്കെതിരെ ഗോരക്ഷകരുടെ ആക്രമണം. ഓട്ടോയില്‍ പോവുകയായിരുന്ന ഇവര്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ചാണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കൂടെയുണ്ടായിരുന്ന സ്ത്രീയെ യുവാക്കളെക്കൊണ്ട് ചെരിപ്പ് കൊണ്ട് അടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഗോരക്ഷകരുടെ ആക്രമണം ആളുകള്‍ നോക്കി നല്‍ക്കുകയാണ് ചെയ്തത്.

മര്‍ദ്ദനത്തിനിടെ തങ്ങളെ കൊണ്ട് ‘ജയ് ശ്രീരാം’ വിളിപ്പിച്ചതായും യുവാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായ തെരച്ചില്‍ തുടരുകയാണ്.

രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ശേഷം. ബി.ജെ.പി തൂത്തുവാരിയ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. പ്രജ്ഞാ സിങ് ഠാക്കൂറിനെ പോലെ തീവ്രനിലപാടുള്ള നേതാവിനെ ബി.ജെ.പിയ്ക്ക് ജയിപ്പിക്കാനായതും മധ്യപ്രദേശിലാണ്.