Alappuzha| ഗേറ്റ് തലയില്‍ വീണു; ഒന്നര വയസുകാരന്‍ മരിച്ചു

Jaihind News Bureau
Friday, September 26, 2025

ആലപ്പുഴ: ഗേറ്റ് തലയില്‍ വീണ് പരിക്കേറ്റ ഒന്നര വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. വൈക്കം ടി.വി. പുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയന്‍ അശ്വതി ദമ്പതികളുടെ മകന്‍ റിഥവ്‌ ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച (സെപ്റ്റംബര്‍ 23) ആലപ്പുഴ പഴവീടിലുള്ള അമ്മയുടെ വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. ഗേറ്റ് അടയ്ക്കുന്നതിനിടെ അത് മറിഞ്ഞ് ഋദവിന്റെ തലയില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഥവിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.