ഗാസയില്‍ ആക്രമണം കടുപ്പിക്കുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേല്‍. വീടുകള്‍ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 50 പേര്‍ കൂടി കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നും ജനങ്ങളോട് ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസിന്റെ റോക്കറ്റാക്രമണമുണ്ടായി. മരുന്നും ശുദ്ധജലവും ഭക്ഷണ സാധാനങ്ങളുമായി 20 ട്രക്കുകളാണ് ഈജിപ്ത് തുറന്നുകൊടുത്ത റഫാ അതിര്‍ത്തി വഴി ഗാസയിലെത്തിയത്.
ആക്രമണം ശക്തമായി തുടരുന്ന വടക്കന്‍ ഗാസയില്‍ വീടു വിടാതെ തുടരുന്നവര്‍ ഇപ്പോഴുമുണ്ട്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ വലയുന്ന 23 ലക്ഷം ജനങ്ങള്‍ക്ക് 20 ട്രക്ക് സഹായം തീര്‍ത്തും അപര്യാപ്തമാണെന്നും. പ്രതിദിനം നൂറ് ട്രക്ക് സഹായമില്ലാതെ ഗാസയ്ക്ക് അതിജീവനം അസാധ്യമാണെന്നും യുഎന്‍ വ്യക്തമാക്കി.