ഗാസയില്‍ ആശുപത്രി പരിസരങ്ങളിലും ഏറ്റുമുട്ടല്‍ രൂക്ഷം. വിവിധ ആശുപത്രികള്‍ക്ക് സമീപം സ്ഫോടനങ്ങള്‍ ഉണ്ടായി. ദുരന്ത സാഹചര്യമാണ് നിലവിലുള്ളതെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആശുപത്രികള്‍ക്കുള്ളില്‍ കുടുങ്ങിയ രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജീവന്‍ അപകടത്തിലാണ്. അതേ സമയം സൗദിഅറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഇന്ന് അറബ് ലീഗ് അടിയന്തര യോഗം ചേരും. ചര്‍ച്ചയല്ല പ്രവര്‍ത്തിയാണ് ഇനി വേണ്ടതെന്നു ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ആവശ്യപ്പെട്ടു. റിയാദിലേക്കു യാത്ര തിരിക്കുന്നതിന് മുന്‍പാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അടിയന്തരമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ സാധാരണക്കാരെ അക്രമിക്കുന്നതിനു ഒരു ന്യായീകരണവുമില്ലെന്നും വ്യക്തമാക്കി.