കണ്ണൂരില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; വാതക ചോര്‍ച്ചയില്ല

Jaihind Webdesk
Wednesday, February 7, 2024

കണ്ണൂര്‍: പഴയങ്ങാടിയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. പഴയങ്ങാടി പാലത്തിന് മുകളിലായിരുന്നു സംഭവം. ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

വാതക ചോര്‍ച്ചയില്ല. അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട ലോറി ഒരു കാറിലും ട്രാവലറിലും ഇടിച്ചു. ലോറി ഡ്രൈവര്‍ക്കും ട്രാവലറില്‍ സഞ്ചരിക്കുകയായിരുന്ന എട്ട് പേര്‍ക്കും നിസാര പരിക്കുണ്ട്.