പാചക വാതക സിലണ്ടറിന് വില കൂടി; 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടി 850 രൂപ 50 പൈസ ആയി

പാചക വാതക സിലണ്ടറിന് വില കൂടി. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിൻറെ വിലയാണ് വർധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതലുള്ള വില. വില വർദ്ധനവ് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്പനികൾ പാചക വാതക വില പുതുക്കുന്നത്. എന്നാൽ, ഈ മാസം വില പുതുക്കിയിരുന്നില്ല. വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളിൽ തിരികെ എത്തുമെന്നും കമ്പനികൾ അറിയിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതൽ അധികം നൽകേണ്ടിവരും.

price hikeGas Cylinder
Comments (0)
Add Comment