കൊച്ചിയില്‍ കാറില്‍ 19 വയസുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേര്‍ അറസ്റ്റില്‍

Jaihind Webdesk
Friday, November 18, 2022

കൊച്ചി: കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്.   ഇന്നലെ അർധരാത്രിയാണ് സംഭവം.സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്. ഇന്നലെ സുഹൃത്തായ സ്ത്രീക്കും ഇവരുടെ മൂന്ന് സുഹൃത്തുക്കള്‍ക്കുമൊപ്പം മോഡല്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അതിന് ശേഷം കുഴഞ്ഞു വീണുവെന്നും തുടര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോയ പ്രതികള്‍ വഴിയില്‍ വെച്ച്‌ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നുമാണ് മോഡല്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. രാവിലെ പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് കേസെടുക്കുകയും നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.