ആലപ്പുഴയില്‍ പതിനഞ്ചു വയസുകാരിയെ കൂട്ടംചേർന്നു പീഡിപ്പിച്ചു

Tuesday, November 2, 2021

Child-rape-case

ആലപ്പുഴ : സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്കൂളിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നു വിദ്യാർഥിനി പറയുന്നു.

ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.