തലസ്ഥാനത്ത് ഹോട്ടലില്‍ കൂട്ടതല്ല് ; ഡിജെ പാര്‍ട്ടിക്കിടെ കൂട്ടയടി; പൊലീസ് സ്വമേധയാ കേസെടുത്തു

Jaihind News Bureau
Tuesday, October 21, 2025

തലസ്ഥാനത്ത് ഹോട്ടലില്‍നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. നഗരത്തിലെ ഹോട്ടലില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ലഹരി കേസുകള്‍ തൊട്ട് കൊലപാതക കേസില്‍ ഉള്‍പ്പടെ പ്രതികളായവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം പാളയത്തെ സൗത്ത് പാര്‍ക്ക് ഹോട്ടലിന് പൊലീസ് നോട്ടീസ് നല്‍കി.

ഹോട്ടലിനുള്ളില്‍ ഉണ്ടായ അടി പിന്നീട് പുറത്തിറങ്ങി നിരത്തിലും തുടര്‍ന്നു. അടിപിടിയില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കും. പാളയത്തെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു. റോഡില്‍ നടന്ന തല്ലിനാണ് പൊലീസ് സ്വമേധയാ കേസെടുക്കുക. ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച് തല്ലുണ്ടായ സാഹചര്യത്തിലാണ് പൊലീസ് ഹോട്ടലിന് വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്