KPCC| ഗാന്ധിജയന്തി: കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും ദേശഭക്തിഗാനാലപനവും നടന്നു

Jaihind News Bureau
Thursday, October 2, 2025

രാഷ്ട്രപിതാവ് മഹാത്മജിയുടെ 156-ാം ജന്മവാര്‍ഷിക അനുസ്മരണ ഭാഗമായി കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും ദേശഭക്തിഗാനാലപനവും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, ഡഉഎ കണ്‍വീനര്‍ അടൂര്‍ പ്രകാശ്, പിസി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രാഷ്ട്രപിതാവ് മഹത്മജിയുടെ ദിപ്തമായ സ്മരണയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയോടെയാണ് കെപിസിസി ആസ്ഥാനത്ത് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്. പുഷ്പാര്‍ച്ചനയ്ക്കുശേഷം ദേശഭക്തിഗാനാലാപനവും കെ പി സി സി ആസ്ഥാനത്ത് നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ വി എം സുധീരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, ഡഉഎ കണ്‍വീനര്‍ അടൂര്‍ പ്രകാശ്, പിസി വിഷ്ണുനാഥ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം പി, കെ പി സി സി ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.