സാന്ത ക്ലോസുകളുടെ സമ്മര്‍ ഡിലൈറ്റ്

Tuesday, July 24, 2018
Jaihind News Bureau

ജൂലൈയില്‍ ക്രിസ്മസോ. സാന്താ ക്ലോസ്സുകളെ കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഒന്നും രണ്ടുമല്ല 150 സാന്താക്ലോസുകളാണ് ഉത്സവപ്രതീതി ജനിപ്പിച്ച് കോപ്പന്‍ഹേഗനില്‍ എത്തിയത്.

61 ആം ലോക സാന്താക്ലോസ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് ജപ്പാന്‍, അമേരിക്ക തുടങ്ങി  ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള സാന്താക്ലോസുകള്‍ ഡെന്‍മാര്‍ക്കില്‍ എത്തിയത്.

3 ദിവസത്തെ സമ്മേളനത്തിനിടെ നടന്ന സാന്താക്ലോസുകളുടെ ബോട്ട് സവാരിയും മറ്റും സ്ഥലവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അതിമനോഹരമായ ദൃശ്യ വിരുന്നാണ് ഒരുക്കുന്നത്.