റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഹൈക്കോടതിക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മൂക്കിൽ വിരൽ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോർക്കണമെന്നും മന്ത്രി തുറന്നടിച്ചു. കുറ്റം ചെയ്തവർക്ക് എതിരെ തിരിയണം. ആരിലും വിശ്വാസം ഇല്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. പാലാരിവട്ടത്ത് മരിച്ച യുവാവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞും ഉദ്യോഗസ്ഥരിൽ വിശ്വാസമില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഇതാണ് സുധാകരനെ ചൊടിപ്പിച്ചത്.