ജി സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയും: വി ഡി സതീശന്‍

Jaihind News Bureau
Friday, October 31, 2025

ജി സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയായിരുന്നു സുധാകരന്‍ എന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഢന്‍ സ്മാരക പുരസ്‌കാരം ജി സുധാകരന് തിരുവനന്തപുരത്ത് സമ്മാനിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം.

സൈബര്‍ സേനയല്ല പാര്‍ട്ടി സഖാക്കളാണ് സിപിഎമ്മിന്റെ സേനയെന്ന് തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെ പരാമര്‍ശിച്ച് ജി.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. വേറെ ഒരു പാര്‍ട്ടിയില്‍ പോകണമെങ്കില്‍ അത് അന്തസ്സായി പറഞ്ഞിട്ട് തന്നെ പോകുമെന്നും ജി സുധാകരന്‍ വ്യക്തമാക്കി.