ഇതു ബജറ്റല്ല, ഇന്ത്യയെ വില്‍ക്കാനുള്ള സമ്മതപത്രം : ജി.ദേവരാജൻ

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ബജറ്റല്ലെന്നും ഇന്ത്യയെ മുച്ചൂടും വില്‍ക്കാനുള്ള സമ്മതപത്രമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ.

തന്ത്രപ്രധാനമല്ലാത്തതെന്ന് കരുതുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റഴിക്കാനുള്ള നീക്കവും ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി ഉയർത്തിയതും രാജ്യതാല്പര്യത്തിന് എതിരാണ്. കൊവിഡ് മൂലം തകർന്ന ചെറുകിട -ഇടത്തരം – സൂക്ഷ്മ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുവാൻ ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കാർഷിക മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികൾ സമരം ചെയ്യുന്ന കർഷകർ മുന്നോട്ടുവച്ചിട്ടുള്ള ആശങ്കകൾ പരിഹരിക്കുവാൻ പര്യാപ്തമല്ല.

കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കായി പ്രഖ്യാപിച്ച ദേശീയപാത വികസന പദ്ധതികൾ വെറും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ മാത്രമാണെന്നും ദേവരാജൻ കുറ്റപ്പെടുത്തി.

g devarajanUnion Budget
Comments (0)
Add Comment