കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ട് എന്നാണ് ഹര്‍ജിയില്‍ ചൂണ്ടി കാട്ടുന്നത്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. കുറ്റപത്രത്തിലെ 13 പിഴവുകള്‍ നേരത്തെ ചുണ്ടി കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത. മറ്റ് ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. ഇലക്ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേട് ഉണ്ടെന്നും തെറ്റ് പറ്റിയെന്ന് എ ഡി എം പറഞ്ഞതായി കലക്ടര്‍ മൊഴി നല്‍കിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.