യു.എസ്- ഇന്ത്യ എജ്യുക്കേഷണല്‍  ഫൗണ്ടേഷന്‍റെ ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ഡോ. അനു ഉണ്ണിക്ക്

Jaihind Webdesk
Thursday, January 5, 2023

തിരുവനന്തപുരം:  യു.എസ്- ഇന്ത്യ എജ്യുക്കേഷണല്‍  ഫൗണ്ടേഷന്‍റെ ഫുള്‍ ബ്രൈറ്റ് സ്കോളർഷിപ്പ് ഡോ. അനു ഉണ്ണിക്ക്. ഫൗണ്ടേഷന്‍റെ  നെഹ്റു അക്കാദമിക്ക് ആന്‍ഡ്  പ്രഫഷണല്‍ എക്സലന്‍സ്  സ്കോളർഷിപ്പിനാണ്   ഡോ. അനു ഉണ്ണി അർഹയായത്.  കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാംപസ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്‍റ്  പ്രഫസറാണ് ഡോ. അനു ഉണ്ണി.   27000 ഡോളറാണ് ( 22 ലക്ഷത്തിലേറെ രൂപ) ഗ്രാന്‍റായി ലഭിക്കുക. യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണില്‍ പഠിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗവേഷണം  നടത്താനും ഇതിലൂടെ അവസരം ലഭിക്കും.

എറണാകുളം പറവൂര്‍ മനക്കില്‍ ഇമ്മാനുവല്‍ ഉണ്ണി- ഡെയ്സി ദമ്പതികളുടെ മകളാണ്.