‘സൌജന്യമായി വാക്സിനെടുത്തില്ലേ ? നിങ്ങൾ പണമടക്കുന്നില്ലല്ലോ? അതിനാണ്​ ഇന്ധന വില കൂട്ടുന്നത് ‘ : കേന്ദ്ര പെട്രോളിയം സഹമന്ത്രി

Jaihind Webdesk
Tuesday, October 12, 2021

ന്യൂഡൽഹി: ഇന്ധന വില വർധനവിൽ പുതിയ ന്യായീകരണവുമായി കേന്ദ്ര പെ​ട്രോളിയം വകുപ്പ്​ സഹമന്ത്രി രാമേശ്വർ തെളി. സൗജന്യ വാക്​സിൻ നൽകുന്നതിന്​ വേണ്ടിയാണ്​ പെട്രോൾ വില വർധിപ്പിക്കുന്നതെന്ന്​ മന്ത്രി പറഞ്ഞു.

”ഇന്ധനവില വർധിച്ചിട്ടില്ല, നികുതി ഏർപ്പെടുത്തുന്നതാണ്​ വർധിച്ചത്​. നിങ്ങൾക്കെല്ലാവർക്കും സൗജന്യ വാക്​സിൻ എടുക്കണ്ടേ?. ഇതിനുള്ള പണം എവിടെ നിന്നും ലഭിക്കും. നിങ്ങൾ പണമടക്കുന്നില്ലല്ലോ?. ഇങ്ങനൊക്കെയാണ്​ പണം വരുന്നത്​”

”രാജ്യത്തെ 130 കോടി ജനങ്ങളേയും വാക്​സിനേറ്റ്​ ചെയ്യുന്നത്​ സൗജന്യമായാണ്​. ഓരോ വ്യക്തിക്കും വാക്​സിനേറ്റ്​ ചെയ്യാൻ 1,200 രൂപയാകും. 35,000 കോടി രൂപയാണ്​ ഇതിനായി വിലയിരുത്തിയിരിക്കുന്നത്​. ഹിമാലയത്തിലെ ജലത്തിന്​ ലിറ്ററിന്​ 100 രൂപയുണ്ട്​. ഇന്ധനത്തേക്കാൾ വില വെള്ളത്തിനാണ്​ ”- മന്ത്രി പറഞ്ഞു.