രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. കഴിഞ്ഞ 13 ദിവസത്തിനിടെ രണ്ടര രൂപയാണ് പെട്രോളിന് കൂടിയത്. ഇന്ധനവില വർദ്ധനയ്‌ക്കൊപ്പം പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിച്ചതു തുടങ്ങിയത് സാധാരണക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലവർദ്ധനവ് സാധാരണക്കാരുടെ ചിലവ് കൂട്ടുകയാണ്.
ദിനംപ്രതി ഉയരുന്ന പെട്രോൾ നിരക്കുകളും ആശങ്ക സൃഷ്ടിക്കുന്നു. പടിപടിയായാണ് പെട്രോൾ വില കയറ്റം. ആറു പൈസ, ഏഴു പൈസ, 14 പൈസ, 25 പൈസ…  ഇങ്ങനെ കഴിഞ്ഞ 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് രണ്ടര രൂപയോളം. ഡീസലിന് 2.10 പൈസയും.

ഈ മാസം 11ന് പെട്രോൾ വില ലിറ്ററിന് 75.10 രൂപ ആയിരുന്നു. ഡീസൽ 70.06 രൂപ. പ്രിമിയം പെട്രോൾ വില 78ൽ നിന്ന് 81 രൂപയിലെത്തി. ഈ പോക്കു പോയാൽ വർദ്ധന അഞ്ചു രൂപയാകാൻ ദിവസങ്ങൾ മതി. ഈ മാസം 11 വരെ വലിയ മാറ്റമില്ലാതെ പോയ ഇന്ധന വില 12 മുതലാണ് വർദ്ധിച്ചു തുടങ്ങിയത്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെയും യുഎസ് – ചൈന വ്യാപാര യുദ്ധത്തിന്‍റെയും പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കൂടിയതോടെയാണ് ഇവിടെയും വില വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

ഇന്ധനവില വർദ്ധനയ്‌ക്കൊപ്പം പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിച്ചതു തുടങ്ങിയത് സാധാരണക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. പാൽവില കൂടിയിതിന്‍റെ പേരിൽ ഹോട്ടലുകളിൽ ചായയ്ക്കും പലഹാരത്തിനുമൊക്കെ വില തോന്നും പോലെ വർദ്ധിപ്പിച്ചു. കുടുംബ ബജറ്റുകളുടെ താളം തെറ്റുന്ന സ്ഥിതി വിശേഷമാണ് കണ്ടുവരുന്നത്.

petroldieselprice hikeFuel
Comments (0)
Add Comment