ഇന്ധനവില വിണ്ടും കൂട്ടി ; കൊച്ചിയില്‍ പെട്രോളിന് 88 രൂപ കടന്നു

Jaihind News Bureau
Sunday, February 14, 2021

 

തിരുവനന്തപുരം : തുടര്‍ച്ചയായ ഏഴാം ദിനവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 68 പൈസയും കൊച്ചിയില്‍ 88 രൂപ 89 പൈസയുമായി. തിരുവനന്തപുരത്ത് ഡീസലിന് 84 രൂപ 83 പൈസയും കൊച്ചിയില്‍ 83 രൂപ 48 പൈസയുമാണ് ഇന്നത്തെ നിരക്ക്.