ഇന്ധന വില കുതിക്കുന്നു, സർവകാല റെക്കോഡും കടന്ന്

Jaihind News Bureau
Wednesday, January 27, 2021

സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി.

പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടിയതോടെ തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 ന് അരികിലെത്തി. തിവനന്തപുരം നഗരത്തിൽ പെട്രോൾ വില 88 രൂപ 58 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില 82 രൂപ 65 പൈസയിലെത്തി. കൊച്ചിയിൽ പെട്രോൾ വില 86 രൂപ 57 പൈസയായി. കൊച്ചിയിലെ ഡീസൽ വില 80 രൂപ 77 പൈസയാണ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നിൽക്കുമ്പോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോൾ ദുരിതത്തലാകുന്നത് സാധാരണക്കാരാണ്. ഒപ്പം അവശ്യസാധനങ്ങൾക്കടക്കം വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.