ഇന്ധനവില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോളിന് 98.93 രൂപ

Jaihind Webdesk
Sunday, June 20, 2021

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98.93 രൂപയായി. ഡീസല്‍ വില 94.17 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97.32 രൂപയും ഡീസലിന് 92.71 രൂപയുമാണ് ഇന്നത്തെ നിരക്ക്.

അതേസമയം ഇന്ധനവിലയിലെ വര്‍ധനവ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെച്ചിട്ടുണ്ട്. കൊവിഡിനിടയിലെ മറ്റൊരു ദുരിതമായി മാറുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനക്കൊള്ള.