ഇന്ധനക്കൊള്ള ടോപ്ഗിയറില്‍; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

Jaihind Webdesk
Saturday, March 26, 2022

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി. 5 ദിവസത്തിനിടെ നാലുതവണയാണ് ഇന്ധന വില കൂട്ടിയത്. ഒരു ലിറ്റർ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 30 പൈസയുമാണ് വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പിടിച്ചുനിർത്തിയിരുന്ന ഇന്ധനവില ഫലം വന്നതിന് പിന്നാലെ വർധിപ്പിക്കുകയായിരുന്നു.