ഇന്ധനക്കൊള്ള വീണ്ടും ടോപ് ഗിയറില്‍; പെട്രോളിനും ഡീസലിനും വില കൂട്ടി

Jaihind Webdesk
Tuesday, September 28, 2021

 

ന്യൂഡല്‍ഹി : ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ഡീസലിന്  പിന്നാലെ പെട്രോള്‍ വിലയും വര്‍ധിപ്പിച്ചുതുടങ്ങി. പെട്രോളിന് 22 പൈസയാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസവും ഡീസൽ വിലയും കൂട്ടി. ഡീസലിന് 26 പൈസയാണ് ഇന്ന് കൂട്ടിയത്.

കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 94 രൂപ 58 പൈസയാണ്. പെട്രോൾ 101 രൂപ 70 പൈസ. തിരുവനന്തപുരത്ത് പെട്രോൾ വില 103. 70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 101.92 രൂപയും ഡീസൽ 94.82 രൂപയുമാണ്. ഡീസലിന് കഴിഞ്ഞ ദിവസവും 26 പൈസ കൂട്ടിയിരുന്നു.

കഴിഞ്ഞ 72 ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്നുമുതല്‍ പെട്രോള്‍ വിലയും കൂട്ടിത്തുടങ്ങിയിരിക്കുകയാണ്.