ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതിയ വര്‍ധനവോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു.
തിരുവനന്തപുരത്ത് ലിറ്ററിന് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് പുതിയ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമായി. കോഴിക്കോട് പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഏതാണ്ട് 31 രൂപയാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. കൊവിഡ് മഹാമാരി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നതിനിടെയാണ് ഈ തീവെട്ടിക്കൊള്ള എന്നതാണ് ഏറെ ദയനീയം. പെട്രോളിന് നല്‍കുന്ന 100 രൂപയില്‍ 60 രൂപയും കേന്ദ്ര-സംസ്ഥാന ടാക്സുകളാണ്. ജനം തീരാദുരിതത്തില്‍ വലയുമ്പോഴും എന്തെങ്കിലും ആശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രമോ സംസ്ഥാനമോ തയാറാകുന്നില്ല.