രാജ്യത്ത് പെട്രോൾ വില വീണ്ടും കൂട്ടി. ഇന്ന് പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ 59 തവണയാണ് ഇന്ധന വില കൂട്ടിയത്. 12 സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപയ്ക്ക് മുകളിലായി. ഇന്നലെ പാചകവാതക വിലയും വര്‍ധിപ്പിച്ചിരുന്നു.