തീവെട്ടിക്കൊള്ള തുടരുന്നു; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

Jaihind Webdesk
Thursday, October 7, 2021

 

ന്യൂഡല്‍ഹി :  രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 34 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 29 പൈസ വര്‍ധിച്ച് 109.25 രൂപ ആയി. ഡീസലിന് 38 പൈസ കൂടിയതോടെ ലിറ്ററിന് 99.55 രൂപ ആയി.

കേരളത്തില്‍ ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോള്‍ ലിറ്ററിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.48 രൂപയും ഡീസലിന് ലിറ്ററിന് 98.71 രൂപയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 103.42 രൂപയുംഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.72 രൂപയായി. ഡീസൽ വില 97.14 രൂപയാണ്. ഇന്ധന വില ഇന്നലെയും കൂട്ടിയിരുന്നു. പെട്രോളിന് 30 പൈസവരെയും ഡീസലിന് 37 പൈസ വരെയുമാണ് ഇന്നലെ സംസ്ഥാനത്ത് വര്‍ധിച്ചത്.