ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് 104 കടന്ന് പെട്രോള്‍ വില

Jaihind Webdesk
Friday, October 1, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി.

ഡല്‍ഹിയില്‍ പെട്രോളിന് 25 പൈസ വർധിച്ച് ലിറ്ററിന് 101.89 രൂപയായി. ഡീസലിന് 30 പൈസ കൂടി 90.17 രൂപയും ആയി. പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായതോടെ സിഎൻജി വിലയും കൂടും. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും തുടർച്ചയായി കൂടുകയാണ്.