ഇന്ധനവില ഇന്നും കൂട്ടി ; മിക്കയിടങ്ങളിലും 100 കടന്ന് പെട്രോള്‍ വില

Jaihind Webdesk
Thursday, June 24, 2021

തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26 പൈസും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് മിക്കയിടങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു.

പാറശാലയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് വില 100 രൂപ 4 പൈസ ആണ്. തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയില്‍ 97.98 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയില്‍ 94.79 രൂപയുമാണ്.

ഇടുക്കി പൂപ്പാറയിൽ പെട്രോൾ വില 100.50 ആണ്. ആനച്ചാലും 100 കടന്നു. അണക്കരയിൽ 99.92, കുമളി 99.57 എന്നിങ്ങനെയാണ് പെട്രോൾ വില. തിരുവനന്തപുരത്തെ വില 99.80 ആണ്. 22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. 132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്നും 100 ലേക്ക് പെട്രോൾ വില എത്തുന്നത്.