ഇന്ധനക്കൊള്ളയില്‍ പൊറുതിമുട്ടി ജനം; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

Jaihind Webdesk
Wednesday, March 30, 2022

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം 23 മുതൽ ഒരാഴ്ചക്കിടെ ഒരു ലിറ്റർ പെട്രോളിന് 6 രൂപ 10 പൈസയാണ് കൂടിയത്.
ഡീസലിന് ഒരാഴ്ചക്കിടെ അഞ്ച് രൂപ 86 പൈസയും കൂടി.

കോഴിക്കോട് ഡീസലിന് 97 രൂപ 61 പൈസയും പെട്രോളിന് 110 രൂപ 58 പൈസയുമായി. കൊച്ചിയിൽ പെട്രോൾ വില 109 രൂപ 52 പൈസയും ഡീസൽ 96 രൂപ 69 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 10 പൈസയായും ഡീസല്‍ വില 99 രൂപ 2 പൈസയായും ഉയർന്നു. തെരഞ്ഞെടുപ്പ് കാലയളവിലെ ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധന വില വീണ്ടും കൂട്ടിത്തുടങ്ങിയത്‌.