തിരുവനന്തപുരം : ഇന്ധന, പാചകവാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റി 50 രൂപയ്ക്ക് പെട്രോൾ വിൽപന നടത്തി പ്രതിഷേധിച്ചു. കള്ളിക്കാട് പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം ഡി.സി.സി അംഗം കള്ളിക്കാട് ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ജെ.എസ്. ബ്രമിൻ അധ്യക്ഷത വഹിച്ചു. പന്ത അലക്സ്, സാംകുമാർ ചെമ്പൂര്, കള്ളിക്കാട് മാത്യു, വിജോയ് കള്ളിക്കാട് എന്നിവർ സംസാരിച്ചു.