ഇന്ധനക്കൊള്ളയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ ‘പ്രതീകാത്മക കേരള ബന്ദ്’ ഇന്ന്; വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധം| VIDEO

Jaihind News Bureau
Wednesday, July 1, 2020

 

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക കേരള ബന്ദ് ഇന്ന് നടക്കും. 1000 കേന്ദ്രങ്ങളില്‍ 25000 വാഹനങ്ങള്‍ 15 മിനിട്ട് റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും.   ഈ 15 മിനിട്ട് സമയം റോഡിന്റെ വശത്ത് വാഹനം നിര്‍ത്തി ജനങ്ങളും പ്രതിഷേധത്തില്‍ പങ്കാളിയാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ അഭ്യര്‍ത്ഥിച്ചു.