ഇന്ധന നികുതിക്കൊള്ള തുടരുന്നു ; ഇന്നും കൂട്ടി, 11 ദിവസത്തില്‍ വർധിച്ചത് 10 രൂപ : നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

Tuesday, April 5, 2022

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന നികുതിക്കൊള്ള തുടരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത് . മാർച്ച് 21 മുതല്‍ ആരംഭിച്ച വില  വർധനവിന് ഒരു മുടക്കവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ 11 ദിവസിത്തിനിടെ പെട്രോളിന് 10.02 രൂപയും ഡീസലിന് 9.41 രൂപയും ഉയർന്നു.

അതേസമയം ഇന്ധനനികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ  വ്യക്തമാക്കി. ഇന്ധനവില കേന്ദ്രം കൂട്ടാതിരിക്കുകയാണ് വേണ്ടത്. വില കൂട്ടിയിട്ട് സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. കേന്ദ്രവിഹിതം 17000 കോടി കുറയുന്ന സാഹചര്യത്തിൽ അധികവരുമാനം വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.