രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോൾ വില 91.50 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 88.91 രൂപയും ഡീസലിന് 84.42 രൂപയുമാണ് ഇന്നത്തെ വില. ഡീസൽ വില 85.98 രൂപയായി. ഫെബ്രുവരിയില്‍ മാത്രം 3 രൂപയിലേറെ വർധനവാണ് ഉണ്ടായത്.