റോക്കറ്റ് പോലെ ഇന്ധനവില; ഇന്ന് പെട്രോളിന് കൂട്ടിയത് 87 പൈസ, ഡീസലിന് 84 പൈസ

Jaihind Webdesk
Saturday, April 2, 2022

 

ന്യൂഡല്‍ഹി : ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 113.82 പൈസയുമാണ് ഡീസലിന് 100.95 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 112 രൂപ 29 പൈസയും ഡീസലിന് 99 രൂപ 32 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമാണ് കൂടിയത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് വർധിച്ചത് ഏഴു രൂപ 85 പൈസയും ഡീസലിന് 7 രൂപ 58 പൈസയുമാണ്.