ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് ; ഇരുട്ടടി

Jaihind News Bureau
Tuesday, February 23, 2021

 

തിരുവനന്തപുരം : രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. ഇതോടെ പെട്രോളിന് കൊച്ചിയില്‍ ലിറ്ററിന് 91 രൂപ 20 പൈസയായി. ഡീസലിന് 85 രൂപ 86 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോൾ വില 92.81 പൈസയും ഡീസലിന്  87.38 രൂപ പൈസയുമായി. ഫെബ്രുവരിയിൽ ഇതുവരെയുള്ള 23 ദിവങ്ങള്‍ക്കിടെ 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.