സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി ; നടുവൊടിഞ്ഞ് ജനം

Jaihind News Bureau
Monday, February 15, 2021

തിരുവനന്തപുരം: ഇന്ധനവില തുടര്‍ച്ചയായ എട്ടാം ദിവസവും കൂട്ടി. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 89 രൂപ 15 പൈസയിലെത്തി. തിരുവനന്തപുരത്ത് 90 രൂപ 94പൈസയാണ്. ഡീസലിന് ലിറ്ററിന് കൊച്ചിയില്‍ 83 രൂപ 74 പൈസയും തിരുവനന്തപുരത്ത് 85 രൂപ 14 പൈസയുമാണ്.

അതേസമയം പുതുക്കിയ പാചകവാതക വിലയും ഇന്നുമുതല്‍ നിലവില്‍ വന്നു. സിലിന്‍ഡറിന് അമ്പതുരൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഒരു സിലിന്‍ഡറിന്റെ (14.2 കിലോഗ്രാം) വില 769 രൂപയായി. നിലവില്‍ 719 രൂപയായിരുന്നു വില.