ഇന്ധനവിലയില്‍ ഇന്നും വർധന : ജനജീവിതം ദുസ്സഹം

പതിവു തെറ്റാതെ ഇന്നും ഇന്ധന വില വര്‍ധപ്പിച്ചു. ഒരു ലിറ്ററിന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 117.08 രൂപയും ഡീസലിന് 103.84 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു ലിറ്റര്‍ പെട്രോളിന് പതിനഞ്ച് ദിവസത്തിനിടെ 10 രൂപ 89 പൈസയും ഡീസലിന് 10 രൂപ 52 പൈസയുമാണ് വര്‍ധിപ്പിച്ചത്.

അതേസമയം, ഇന്ധനവില വര്‍ധന,  കെഎസ്ആര്‍ടിസിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ദിനംപ്രതി 16 ലക്ഷം ലിറ്റര്‍ ഡീസല്‍ സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസിക്ക് ആവശ്യമാണ്. 21 രൂപ ഡീസല്‍ ലിറ്ററിന് ബള്‍ക്ക് പര്‍ച്ചേസര്‍ ഇനത്തില്‍ വര്‍ധിപ്പിച്ചത് ആനവണ്ടിയുടെ നടുവൊടിച്ചു.  നിലവില്‍ വരുമാനത്തിന്‍റെ 70 ശതമാനത്തിലധികം തുക  ഇന്ധനം വാങ്ങുന്നതിന് വേണ്ടിയാണ് കെഎസ്ആര്‍ടിസി വിനയോഗിക്കുന്നത്. ഇതിനു പുറമെയാണ് മറ്റ് ചെലവുകള്‍.

Comments (0)
Add Comment