പകല്‍കൊള്ളയ്ക്ക് അറുതിയില്ല ; ഇന്ധനവില ഇന്നും കൂട്ടി

Jaihind Webdesk
Thursday, October 14, 2021

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 19 ദിവസത്തിനിടെ ഡീസലിന് 5.13 രൂപയും, പെട്രോളിന് 3.44 രൂപയുമാണ് വർദ്ധിപ്പിച്ചത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 10 പൈസയും, ഡീസലിന് 98 രൂപ 74 പൈസയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 107.05 രൂപയും, ഡീസലിന് 100.57 രൂപയുമായി. കോഴിക്കോട് പെട്രോളിന് 105 രൂപ 22 പൈസയും, ഡീസലിന് 98 രൂപ 89 പൈസയുമാണ് ഇന്നത്തെ നിരക്ക്.