ഇന്ധന വില ഇന്നും ഉയർന്നു ; 105 രൂപ കടന്ന് പെട്രോള്‍

Wednesday, October 6, 2021

കൊച്ചി : ഇന്ധനവില ഇന്നും ഉയർന്നു. പെട്രോളിന് 30 പൈസയും ‍ഡീസലിന് 37 പൈസയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുമാണു വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമാണ് ഇന്നത്തെ നിരക്ക്.

കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി. 13 ദിവസം കൊണ്ട് ഡീസലിന് 2.97 രൂപയും പെട്രോളിന് 1.77 രൂപയും ആണ് കൂട്ടിയത്.