ഇരുട്ടടിയായി ഇന്ധനവില ; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

Jaihind Webdesk
Saturday, October 2, 2021

 

ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ വില 97.45 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 102.45 രൂപയും ഡീസലിന് 95.53 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 43.50 രൂപ വര്‍ധിപ്പിച്ചിരുന്നു.