നടുവൊടിഞ്ഞ് ജനം ; ഇന്ധനവില ഇന്നും കൂട്ടി, ഈ മാസം 6-ാം തവണ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയും ആണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 102 രൂപ 89 പൈസയും ഡീസലിന് 96 രൂപ 47 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍വില 101 രൂപ ഒരു പൈസയും ഡീസലിന് 94 രൂപ 71 പൈസയുമാണ്. ഈ മാസം ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

Comments (0)
Add Comment