ഇന്ധനവില ഇന്നും കൂടി ; 22 ദിവസത്തിനിടെ 12ാം തവണ വർധന, പെട്രോള്‍ വില നൂറിനരികെ

Jaihind Webdesk
Tuesday, June 22, 2021

തിരുവനന്തപുരം :  ഇന്ധനവില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 28 പൈസ വീതം വർധിപ്പിച്ചു.  സംസ്ഥാനത്ത് പെട്രോള്‍ വില ഇതോടെ നൂറ് രൂപയ്ക്കരികിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ 27 പൈസയാണ് വില. കൊച്ചിയില്‍ ഡീസലിന് 93 രൂപ 10 പൈസയും , പെട്രോളിന്  97രൂപ 72 പൈസയുമായി. 22 ദിവസത്തിനുള്ളില്‍  പന്ത്രണ്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.