ഇന്ധനവില ഇന്നും കൂട്ടി ; ഈ മാസം കൂട്ടുന്നത് പതിനാറാം തവണ ; പെട്രോള്‍ വില 97 ലേക്ക്

Jaihind Webdesk
Monday, May 31, 2021


തിരുവനന്തപുരം :  ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില.

കൊച്ചിയിൽ പെട്രോള്‍ 94.33 രൂപയും ഡീസല്‍ 89.74 രൂപയും. മേയിൽ 16 തവണയാണ് ഇന്ധവില കൂട്ടിയത്.