കേന്ദ്രം ഇന്ധന വില കുറച്ചു : പെട്രോളിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപയും കുറയും

Jaihind Webdesk
Saturday, May 21, 2022

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന്  9 രൂപ 50 പൈസയും ഡീസലിന് 7 രൂപയും കുറയും. അവശ്യ വസ്തുക്കളുടെ വില അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി. എക്സൈസ് തീരുവയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. വിലക്കുറവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

സംസ്ഥാനത്ത് നാളെ മുതല്‍ പെട്രോളിന് 10 രൂപ 45 പൈസയും ഡീസലിന് 7 രൂപ 37 പൈസയും കുറയും. പ്രധാനമന്ത്രി ഉജ്ജ്വല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട  ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള പാചക വാതക സബ്സിഡി തുക പുനസ്ഥാപിച്ചു. 200 രൂപയാണ് സബ്സിഡി ആയി ലഭിക്കുക.