ഇന്ധന സെസ് കൊള്ള: പ്രതിപക്ഷ എംഎല്‍എമാർ നാളെ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിക്കും

Jaihind Webdesk
Wednesday, February 8, 2023

തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ നാളെ നിയമസഭയിലേക്ക് കാൽനടയായി എത്തും. രാവിലെ 8.30ന് എംഎൽഎ ഹോസ്റ്റലിൽ നിന്നും പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ കാൽനടയായിട്ടായിരിക്കും യുഡിഎഫ് എംഎൽമാർ നിയമസഭയിലേക്ക് എത്തുക.

നിയമസഭാ കവാടത്തിൽ 4 പ്രതിപക്ഷ യുവ എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്. സർക്കാരിന്‍റെ ജനദ്രോഹ ബജറ്റിനെതിരെ സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.